> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എസ്‌.എൻ.ഡി.പി-എൻ.എസ്‌.എസ്‌ ലയനം  ചർച്ചയാകേണ്ടതില്ല:  വെള്ളാപ്പള്ളി നടേശൻ
- URL: https://www.vaikomvartha.com/es-e-ddi-pi-e-es-es-lynn-c-ccyaakeenntttill-vellllaapplllli-ntteesh/
- Published: 2026-02-08T08:16:02.000Z
- Updated: 2026-02-08T08:16:02.000Z
- Author:  Vaikom Vartha News Desk
- Tags: Ernakulam

കൊച്ചി: എസ്‌.എൻ.ഡി.പി-എൻ.എസ്‌.എസ്‌ ലയനം ചർച്ചയാകേണ്ടതില്ലെന്നും മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ സമുദായത്തില്‍ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച്‌ വോട്ട് ചെയ്യാം. സ്ഥാനാർത്ഥി നിർണയം കഴിഞ്ഞ് ബോർഡ് കൂടി എസ്‌.എൻ.ഡി.പി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊച്ചി പൊന്നുരുന്നിയില്‍ എസ്‌.എൻ.ഡി.പി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. സ്വർണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂ. അത് കഴിഞ്ഞാല്‍ ചർച്ച പോലും ഉണ്ടാകില്ല. പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്. സർക്കാരിനെ കുറിച്ച്‌ തനിക്ക് മോശം അഭിപ്രായം ഇല്ല. ബി.ജെ.പിക്ക് വലിയ മുന്നേറ്റം സംഭവിച്ചിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ വലിയ മുന്നേറ്റം നടത്തി. സമുദായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യം എസ്‌.എൻ.ഡി.പി ഉന്നയിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.