> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കം ചെയ്തു
- URL: https://www.vaikomvartha.com/ese-ddipi-yoogn-jnrr-sekrttttrri-sthaantt-ninn-vellllaapplllli-ntteeshne-haikkoottti-niikkn-ceytu/
- Published: 2026-03-12T05:30:14.000Z
- Updated: 2026-03-12T05:30:14.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Alappuzha

എറണാകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കം ചെയ്തു. ജസ്റ്റിസ് ടി ആർ രവിയുടേതാണ് ഉത്തരവ്. പണമിടപാട് കണക്കുകളെ സംബന്ധിച്ചുള്ള അവ്യക്തതയാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. വൈസ് പ്രസിഡൻറ്  
അടക്കം നാലു പേരെ സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നതേയുള്ളൂ. കമ്പനി നിയമങ്ങൾ പാലിച്ചില്ല എന്നുള്ളതാണ് പരാതി. കമ്പനി നിയമപ്രകാരം എസ്എൻഡിപി യോഗം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തതിനെ തുടർന്നാണ് നടപടി.