> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ അന്തരിച്ചു
- URL: https://www.vaikomvartha.com/ess-unnikrishnan/
- Published: 2026-05-02T15:37:11.000Z
- Updated: 2026-05-02T15:37:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Ernakulam

എറണാകുളം: എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ അന്തരിച്ചു*.* 53 വയസായിരുന്നു. എറണാകുളം പ്രസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നതിലും മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിലും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. മനോരമ ന്യൂസ്, പി.ടി.ഐ, ഇന്ത്യൻ എക്‌സ്പ്രസ്, ജീവൻ ടിവി, എൻ.ടി.വി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലായി 25 വർഷം വിവിധ തസ്തികകളിൽ ജോലി ചെയ്‌തിട്ടുണ്ട്. മനോരമ ന്യൂസിൽ റിപ്പോർട്ടറായും ടി.വി ന്യൂസ് പ്രൊഡ്യൂസറായും വാർത്താ അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.

ചേർത്തല സൗത്ത് പെരുമ്പാറ ജംഗ്ഷൻ കൃഷ്ണവിലാസം കൂനാൻഞ്ഞിലിക്കൽ പരേതനായ കെ.ആർ. സോമനാഥൻ പിള്ളയുടെയും പി.ശാന്തമ്മയുടെയും മകനാണ്. ഭാര്യ: പ്രീത ജി.പണിക്കർ (മർച്ചന്റ് അസോസിയേഷൻ സഹകരണ സംഘം, സെക്രട്ടറി). മക്കൾ: അനന്ത പത്മനാഭൻ, അചുതൻ ഉണ്ണി. സംസ്കാരം ഞായറഴ്ച 11 ന് വീട്ടുവളപ്പിൽ