> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എതിരേൽപ്പ് താലപ്പൊലി
- URL: https://www.vaikomvartha.com/etiree-pp-taalppoli/
- Published: 2026-04-09T16:59:15.000Z
- Updated: 2026-04-09T16:59:15.000Z
- Description: ആർ. സുരേഷ്ബാബു
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു ഉൽസവത്തിന്റെയും നടയടപ്പിന്റെയും മുന്നോടിയായി നടത്തുന്ന എതിരേൽപ്പ് താലപ്പൊലി ആരംഭിച്ചു.  
പള്ളിപ്രത്ത്ശേരി 909 നമ്പർ കരയോഗത്തിന്റെ താലപ്പൊലി താമരശ്ശേരി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളോടെ ആരംഭിച്ച് മൂത്തേടത്ത് കാവ് ക്ഷേത്രത്തിൽ എത്തി താലങ്ങൾ സമർപ്പിച്ചു. എതിരേൽപ്പ് ചെമ്മനത്തു കര പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മൂത്തേടത്ത് കാവിൽ എത്തി ചേർന്നതോടെ വേതാളിപ്പുറത്ത് ദേവി എഴുന്നള്ളി എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയിച്ചു. തീയാട്ടും നടന്നു. നാളെ മൂത്തേടത്ത്കാവ് 1468 നമ്പർ കരയോഗത്തിൻ്റെ എതിരേൽപ്പ് താലപ്പൊലി നടക്കും. വിഷു ദിനമായ എപ്രിൽ 15 ന് രാത്രിയിൽ നടക്കുന്ന അരിയേറിന് ശേഷം മൂത്തേടത്ത് കാവ് ക്ഷേത്ര നടയടക്കും. മൂന്നു മാസങ്ങൾക്ക് ശേഷം കർക്കിടകം 1 ന് നട തുറന്ന് പതിവ് പൂജകളും ദർശനവും പുനരാരംഭിക്കുക.