> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ
- URL: https://www.vaikomvartha.com/excise-arrest-cheythu/
- Published: 2026-06-22T16:15:27.000Z
- Updated: 2026-06-22T16:15:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: മറവന്തുരുത്തിൽ വീട്ടിൽ കഞ്ചാവ് ചെടി കണ്ടെത്തി. ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്‌റ്റ് ചെയ്‌തു. മറവൻതുരുത്ത് അപ്പക്കോട് ലക്ഷംവീട് നഗറിൽ നാല്പത് കാരനായ വിനീത് ആണ് അറസ്റ്റിലായത്. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഒന്നര മീറ്ററോളം ഉയരമുണ്ടായിരുന്നു കഞ്ചാവ് ചെടിക്ക്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ആറ്ഗ്രാമോളം കഞ്ചാവും പിടികൂടിയിട്ടുണ്ട്. വൈക്കം റേഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ ടി.എ. പ്രമോദിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.