> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാഷ്ട്രീയം മറന്ന് വെള്ളൂർ; ലോകകപ്പ് ആവേശത്തിൽ ഒന്നായി നാട്
- URL: https://www.vaikomvartha.com/football-world-cup/
- Published: 2026-06-15T14:10:01.000Z
- Updated: 2026-06-15T14:10:01.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വെള്ളൂർ: ലോക കപ്പ് ഫുട്ബോൾ മാമാങ്കത്തിന് രാഷ്ട്രീയമൊക്കെ വിട്ട് ആഘോഷമാക്കുകയാണ് വൈക്കം വെള്ളൂർ നിവാസികൾ. ഇഷ്‌ട ടീമുകളുടെയും താരങ്ങളുടേയും കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചാണ് അതിന് മുന്നിൽ ആഹ്ലാദപ്രകടനം നടത്തിയത്. വെള്ളൂർ പള്ളിപ്പടിയിലെ പ്രീമിയർ ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ് പ്രവർത്തകരാണ് വെള്ളൂർ പള്ളിപ്പടിയിലാണ് ഫ്ലക്‌സുകൾ ഉയർത്തിയിരിക്കുന്നത്. 

അർജൻ്റീനയുടെ 65അടി ഉയരമുള്ള ഫ്ലക്‌സാണു സ്ഥാപിച്ചിട്ടുള്ളത്. ബ്രസീലിനായി 50 അടിയുടെയും, പോർച്ചുഗലിനായി 55 അടി ഉയരത്തിലുള്ള ഫ്ലക്‌സും ഉയർത്തിയായിരുന്നു എല്ലാം മറന്നുള്ള ലോകകപ്പ് ആവേശം ഉയർത്തിയത്. ജർമനി, സ്പെയിൻ എന്നി ടീമുകളുടെ ഫ്ലക്‌സും സ്ഥാപിച്ചിട്ടുണ്ട്. സി.പി.എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം ആർ. രോഹിത്, കോൺഗ്രസ് വെള്ളൂർ മണ്ഡലം പ്രസിഡൻ്റ് വി.സി. ജോഷി, ബി.ജെ.പി നേതാവ് സുനിൽകുമാർ, വെള്ളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി.എ. ഷാഹിം, വെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ്‌ ചന്ദ്രൻ എന്നിവരാണ് ലോകകപ്പ് ഫുട്ബോളിന്റെ ആവേശം പങ്കിടാൻ ഇഷ്‌ട ടീമുകളുടെയും കളിക്കാരുടെയും ഫ്ലക്‌സ് സ്ഥാപിക്കാനും പ്രദേശവാസികളെ വലിയ സ്ക്രീനിൽ കളികാണിക്കാനുമുള്ള ക്രമീകരണമടക്കം ഒരുക്കി നാട്ടിൽ കാൽപന്ത് ആവേശം കൊടുമുടിയിലേറ്റിയത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000571490-30.jpg)