> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്
- URL: https://www.vaikomvartha.com/golden-boot/
- Published: 2026-07-20T01:40:50.000Z
- Updated: 2026-07-20T01:40:50.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

ന്യുയോർക്ക്: ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച എംബാപ്പെ ആകെ 10 ഗോളുകളാണ് സ്വന്തമാക്കിയത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000602924-75.jpg)

അതേസമയം, മികച്ച പ്രകടനവുമായി മുന്നേറിയ അർജന്റീനൻ നായകൻ ലയണൽ മെസിക്ക് 8 ഗോളുകൾ മാത്രമാണ് നേടാനായത്. എംബാപ്പെയേക്കാൾ രണ്ട് ഗോളുകൾക്ക് പിന്നിലായതോടെ മെസിക്ക് ഗോൾഡൻ ബൂട്ട് പുരസ്കാരം നഷ്ടമായി.