> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗോപു നന്തിലത്ത് ജി-മാർട്ട് ഷോറൂം വൈക്കത്ത് തുറന്നു
- URL: https://www.vaikomvartha.com/gopu-nandilath-g-mart/
- Published: 2026-07-06T12:50:14.000Z
- Updated: 2026-07-06T12:50:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: ഗോപു നന്തിലത്ത് ജി-മാർട്ട് 65-ാം മത്തെ ഷോറൂം വൈക്കത്ത് തുറന്നു. കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്താണ് ഹൈടെക് ഷോറൂം തുറന്നത്. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് ഷോറൂം ഉദ്ഘാടനം ചെയ്തു. ഗോപു നന്തിലത്ത് ഷൈനി നന്തിലത്ത് ഐശ്വര്യ നന്തിലത്ത് എന്നിവർ ചേർന്നാണ് ആദ്യ വില്പന നടത്തിയത്. ലക്കാ ലക്ക ഓഫറിലൂടെ 100 കാറുകളും, 100 സ്വർണ, സിൽവർ നാണയങ്ങളും, നൂറു വാഷിംഗ് മെഷീനുകൾ അടക്കമുള്ള വമ്പൻ ഓഫറുകൾ ആണ് ഗോപു നന്ദിലത്ത് ജി-മാർട്ടിലൂടെ നൽകുന്നത്. 

ഏതു ഷോറൂമുകളിലെ വിലയിലും അനുകൂല്യത്തിലും തന്നെയാണ് വൈക്കത്തെ നന്തിലത്ത് ഹൈടെക് ഷോറുമിലും ലഭ്യമാകുന്നത്. കോട്ടയം ജില്ലയിലെ ഏഴാമത്തെ ഷോറൂം ആണ് വൈക്കത്തേത്. വമ്പൻ ശേഖരവുമായി ബഹുനിലകളിലായിട്ടാണ് വൈക്കത്തെ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. വിദേശത്തുള്ളവർക്ക് ഓൺലൈൻ പർച്ചേസിലൂടെയും ആനുകൂല്യങ്ങൾ ലഭ്യമാകും. ഉദ്ഘാടന ചടങ്ങിൽ ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി നന്തിലേത്ത്, ഗ്രൂപ്പ് ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, സി.ഇ.ഒ. പി.എ സുബൈർ എന്നിവർ പങ്കെടുത്തു.