> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# എല്‍.ഡി.എഫ് പ്രകടന പത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി
- URL: https://www.vaikomvartha.com/govt-progress-report/
- Published: 2026-04-06T06:41:33.000Z
- Updated: 2026-04-06T06:41:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കണ്ണൂർ: പിണറായിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എല്‍.ഡി.എഫ് പ്രകടനപത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്. പ്രകടനപത്രിക വാഗ്ദാനം എത്രമാത്രം നടന്നു എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പുറത്ത് വിട്ട സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരെന്ന നിലയില്‍ ഇത്തമൊരു കണക്ക് നാട്ടുകാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. സാധാരണക്കാരൻ്റെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന ലൈഫ് പദ്ധതിയിലൂടെ 10 വർഷം കൊണ്ട് അതിന്‍റെ ഭാഗമായി അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിക്കഴി‍ഞ്ഞു. ഒരു വീട്ടില്‍ ശരാശരി നാലുപേരെന്ന കണക്കിലെടുത്താല്‍ 20 ലക്ഷം ആളുകള്‍ക്ക് സുരക്ഷിതമായ ഭവനം ഒരുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.  
മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള പുനര്‍ഗേഹം പദ്ധതിയിലൂടെ 2789 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. പട്ടയമില്ലാത്ത 4,56689 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. പി.എസ്.സി വഴി 3,13,202 നിയമനങ്ങള്‍ നടത്തി. വയനാട് പുനരധിവാസത്തില്‍ 178 വീടുകള്‍ പൂര്‍ത്തിയാക്കി. സംസ്ഥാനം അതിദാരിദ്ര്യ മുക്തമായെന്നും മുഖ്യമന്ത്രി പുറത്ത് വിട്ട സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.