> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗുരുജയന്തി വാഹനപ്രചരണ വിളംബര ജാഥ
- URL: https://www.vaikomvartha.com/gurujynti-vaahnprcrnn-villnbr-jaath/
- Published: 2025-09-04T12:37:04.000Z
- Updated: 2025-09-04T12:37:04.000Z
- Author:  Vaikom Vartha News Desk
- Tags: Local News

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയനിൽ നടത്തുന്ന സംയുക്ത ഗുരുജയന്തി ആഘോഷങ്ങളുടെ മുന്നോടിയായി യൂത്ത് മുവ്മെന്റ് യൂണിയൻ പ്രസിഡന്റ്‌ ഗൗതം സുരേഷ്ബാബുവിന്റെ നേതൃത്തിൽ നടത്തിയ വാഹന പ്രചരണ വിളംബര ജാഥ യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഫ്ലാഗ്ഗ് ഓഫ്‌ ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ അധ്യക്ഷത വഹിച്ചു.അഭിലാഷ് രാമൻകുട്ടി, യു.എസ്. പ്രസന്നൻ, രഞ്ജു പവിത്രൻ, സനൽകുമാർ, ബിജു അശോക്, എ.എസ്. മനീഷ്, ഷിബു മലയിൽ, എസ്.ഡി. ദിനേശ്, ധന്യ പുരുഷോത്തമൻ, അമ്പിളി ബിജു, വത്സ മോഹനൻ, രാജി ദേവരാജൻ എന്നിവർ നേതൃത്വം നൽകി. നൂറോളം വാഹനങ്ങൾ പങ്കെടുത്ത ജാഥ യൂണിയനിലെ എല്ലാ ശാഖകളും സന്ദർശിച്ച ശേഷം വടകര ധർമ ശാസ്താ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ ഉദ്ഘാടനം ചെയ്തു.