> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗവണ്‍മെന്റ് ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്‌കൂളില്‍ സെലസ്റ്റാ 2026 നടത്തി 130 പ്രതിഭകളെ ആദരിച്ചു
- URL: https://www.vaikomvartha.com/gvnnmenrr-geells-haiyr-sekknrrrri-skuullil-selsrrrraa-2026-ntttti-130-prtibhklle-aadriccu/
- Published: 2026-02-03T12:46:54.000Z
- Updated: 2026-02-03T12:46:54.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വടക്കേനട ഗവണ്‍മെന്റ് ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്‌കൂളില്‍ സെലസ്റ്റാ 2026 ന്റെ ഭാഗമായി സ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും പ്രതിഭകൾക്ക് അവാര്‍ഡ് ദാനവും നല്‍കി. സ്‌കൂള്‍ മൈതാനത്ത് നടന്ന സമ്മേളനം സി.കെ. ആശ എം.എല്‍.എ. യും, നടന്‍ ഗിന്നസ് പക്രുവും, നഗരസഭ ചെയര്‍മാന്‍ അബ്ദുള്‍ സലാം റാവൂത്തറും ചേര്‍ന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കായിക പ്രതിഭകള്‍ക്കും, സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മികവ് നേടിയ പ്രതിഭകള്‍ക്കും, ജില്ലാ തല കായിക ശാസ്ത്ര പ്രതിഭകള്‍ക്കും സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വിരമിക്കുന്ന അധ്യാപകരായ വി.എസ്. ഗ്രേഷ്മ, വി.വി. ജിജിമോള്‍, പി.ആര്‍. ശ്രീജ എന്നിവര്‍ക്ക് ആദരവും നല്‍കി. പി.ടി.എ. പ്രസിഡന്റ് കെ. മദന ദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രന്‍സിപ്പല്‍ കെ. ശശികല, പ്രധമ അധ്യാപിക ടി.ആര്‍. ഓമന, ഡി. രഞ്ജിത് കുമാര്‍, ഗീതാ പുരുഷന്‍, പി.ടി. രാജേഷ്, എ.എസ്. സിനി, സുമേഷ് കുമാര്‍, ദീപ സനീഷ് കുമാര്‍, ടെസി മോള്‍, ഗീതു കൃഷ്ണന്‍, ആതിദ്യ സനില്‍, റസീന ബീഗം എന്നിവര്‍ പ്രസംഗിച്ചു.