> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഹെൽത്ത് കേരള ക്യാമ്പയിൻ
- URL: https://www.vaikomvartha.com/he-tt-keerll-kyaampyi/
- Published: 2026-02-26T09:10:01.000Z
- Updated: 2026-02-26T09:10:01.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: നാഷണൽ ആയുഷ് മിഷന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 28ന് ഹെൽത്ത് കേരള ക്യാമ്പയിൻ നടത്തും. കുട്ടുമ്മേൽ എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന ക്യാമ്പയിൻ രാവിലെ 9.30ന് സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ അദ്ധ്യക്ഷത വഹിക്കും. വൈക്കം നഗരസഭ ചെയർമാൻ കെ.ജി. അബ്ദുൾ സലാം റാവുത്തർ ആയുഷ് ഹെൽത്ത് കാർഡ് വിതരണം ഉദ്ഘാടനവും ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ കെ.എസ്. മിനി പദ്ധതി വിശദീകരണവും നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തും. ഡോ. ശ്രീകുമാർ, സിൽജി ജോസ് എന്നിവർ ക്ലാസ്സെടുക്കും. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എസ്. വേണുഗോപാലൻ സ്വാഗതവും ഡോ.ഡി. രഞ്ജിനി നന്ദിയും പറയും. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും.