> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഹെൽത്തി കേരള ക്യാമ്പയിന് തുടക്കമായി
- URL: https://www.vaikomvartha.com/he-tti-keerll-kyaampyin-tuttkkmaayi/
- Published: 2026-02-03T12:35:29.000Z
- Updated: 2026-02-03T12:35:29.000Z
- Author:  Vaikom Vartha News Desk
- Tags: Main News

കോട്ടയം: ഹെൽത്തി കേരള ക്യാമ്പയിന് കോട്ടയം ജില്ലയിൽ തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും പ്രചാരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫും കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ നിർവഹിച്ചു. ആരോഗ്യം എല്ലാവർക്കും, സേവനങ്ങൾ എല്ലാവരിലേക്കും എന്ന ലക്ഷ്യത്തോടെയുള്ള ക്യാമ്പയിന്റെ പ്രചാരണ വാഹനം ജില്ലയിലെ പതിനാറ് ആരോഗ്യ ബ്ലോക്കുകളിലും നാലു നഗരസഭാ പ്രദേശങ്ങളിലും എത്തും. ഫെബ്രുവരി 28 വരെയാണ് ക്യാമ്പയിൻ നടക്കുന്നത്. ക്യാമ്പയിൻ്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി കോട്ടയം ഗവൺമെന്റ് സ്‌കൂൾ ഓഫ് നഴ്സിംഗിലെ വിദ്യാർഥികൾ കളക്ട്രേറ്റിൽ ഫ്ളാഷ്മോബ് അവതരിപ്പിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.ജെ. സിത്താര, ആർ.സി.എച്ച് ഓഫീസർ ഡോ. ബി.കെ. പ്രസീദ, ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ കൺസൾട്ടന്റ് ഡോ. എ.എം. പ്രശാന്ത്, ആർദ്രം നോഡൽ ഓഫീസർ ഡോ. ലിന്റോ ലാസർ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആർ. ദീപ എന്നിവർ പങ്കെടുത്തു