> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഴക്കെടുതി 15 മരണം
- URL: https://www.vaikomvartha.com/heavy-rain-kerala-2/
- Published: 2026-08-03T07:06:03.000Z
- Updated: 2026-08-03T07:08:14.000Z
- Author:  Vaikom Vartha News Desk
- Tags: Main News

തിരുവനന്തപുരം: മഴക്കെടുതി ഇതുവരെ 15 മരണമെന്ന് മുഖ്യമന്ത്രി. 7 പേരെ കാണാതായി. 316 ക്യാമ്പുകളിലായി 11,018 പേരെ മാറ്റിപാർപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ സഹായധനം നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-13.jpg)

പത്തനംതിട്ടയിൽ മാത്രമാണ് സ്ഥിതി നിയന്ത്രണാതീതമെന്ന് മുഖ്യമന്ത്രി. രണ്ട് ഹെലികോപ്ടറുകൾ പത്തനംതിട്ടയിൽ എത്തിക്കും. ജലസംഭരണികൾ തുറന്നു വിടുമെന്ന തെറ്റായ വാർത്തകൾ നൽകുന്നവർക്കെതിരെ കർശന നടപപടി എടുക്കും. മൂഴിയാർ അണക്കെട്ടിലെ ഷട്ടർ മാത്രമാണ് തുറന്നത്. 30 ന് തന്നെ അടിയന്തിരയോഗം ചേർന്നിരുന്നു. മുന്നറിയിപ്പ് നൽകിയിരുന്നു. രാത്രിയിലെ മിന്നൽ പ്രളയം പ്രവചനാതീതമായിരുന്നു.