> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
- URL: https://www.vaikomvartha.com/heavy-rain/
- Published: 2026-04-06T06:49:00.000Z
- Updated: 2026-04-06T06:49:00.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിയോടു കൂടിയ മഴയും കാറ്റും ഉണ്ടാകാനിടയുള്ളതിനാൽ ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത കൂടുതലായി പ്രവചിക്കുന്നത്. കേരളത്തിലെ പല ഭാഗങ്ങളിലും ഇന്ന് ഇടിയോടുകൂടിയ മഴയും കാറ്റും അനുഭവപ്പെടാനിടയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.