> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഹിന്ദു ഏകതാ സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു
- URL: https://www.vaikomvartha.com/hindu-eektaa-smmeellnn-svaagt-snghn-ruupiikriccu/
- Published: 2026-02-01T14:16:08.000Z
- Updated: 2026-02-01T14:16:08.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ ജന്മശതാബ്ദിയുടെ പഞ്ചായത്ത് തലത്തിൽ നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിനായി തലയോലപറമ്പിൽ സ്വാഗത സംഘ രൂപീകരണ യോഗം നടന്നു. കെ.എൻ. വാസൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ജില്ലാ സമ്പർക്ക പ്രമുഖ് കെ.ടി. ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. 101 അംഗ സ്വാഗത സംഘം മുഖ്യ രക്ഷാധികാരിയായി ബ്രഹ്മശ്രീ' മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരിയെയും, അധ്യക്ഷനായി ഡോ. ഗോപാല കൃഷ്ണനേയും ജനറൽ കൺവീനറായി പി.എൻ. പ്രശാന്തിനേയും തിരഞ്ഞെടുത്തു