> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഹോക്കിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ താരങ്ങള്‍ക്ക്  സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
- URL: https://www.vaikomvartha.com/hockey-training-vaikom/
- Published: 2026-06-23T13:09:55.000Z
- Updated: 2026-06-23T13:09:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമിയിലെ പരിശീലനം പൂര്‍ത്തിയാക്കിയ 18 ഹോക്കി താരങ്ങള്‍ക്ക് സര്‍ക്കാരിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വൈക്കം ഗവ. ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ. ബിനിമോന്‍ എം.എല്‍.എ സര്‍ട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. മടിയത്തറ വെസ്റ്റ് ഗവ. ഹൈയര്‍ സെക്കന്ററി സ്‌കൂൾ, വൈക്കം ഗവ. ഗേള്‍സ് ഹൈയര്‍ സെക്കന്ററി സ്‌കൂൾ, ടി.വി. പുരം ഗവ. ഹൈയര്‍ സെക്കന്ററി സ്‌കൂൾ, വെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, മാന്നാനം ഹൈയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണിവര്‍.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000571490-50.jpg)

നൂറിലധികം വനിതാ താരങ്ങളാണ് വൈക്കം വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ ഉള്ളത്. മുന്‍ സ്‌പോർട്ട്സ് അതോരിറ്റി ഓഫ് ഇന്ത്യ വിമന്‍സ് ഫുട്ട്‌ബോള്‍ കോച്ച് ജോമോന്‍ ജേക്കബ് ആണ് ഇവരുടെ പരിശീലകന്‍. സര്‍ട്ടിഫിക്കറ്റ് വിതരണ യോഗത്തില്‍ വടക്കേനട ഹൈയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധമ അധ്യാപിക ടി.ആര്‍. ഓമന ശ്രീകുമാര്‍ വടക്കേനട, പ്രധീഷ് കെ. നമ്പൂതിരി, മായാദേവി, പരിശീലകന്‍ ജോമോന്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു.