> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കണ്ടച്ചാലില്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ഹോമമന്ത്ര മഹായജ്ഞം
- URL: https://www.vaikomvartha.com/homamanthrayagnam/
- Published: 2026-05-25T02:27:04.000Z
- Updated: 2026-05-25T02:27:04.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉദയനാപുരം ഈസ്റ്റ് 6109 എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള കണ്ടച്ചാലില്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ഹോമമന്ത്ര മഹായജ്ഞവും പ്രതിഷ്ഠാവാര്‍ഷികവും കലശോത്സവവും ഞായറാഴ്ച്ച വിവിധ ചടങ്ങുകളോടെ നടന്നു.ംഹോമമന്ത്ര മഹായജ്ഞത്തിന്റെ ദീപ പ്രകാശനം മൂഴിക്കരോട്ട് ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ പ്രകാശന്‍ നിര്‍വഹിച്ചു. ഹോമമന്ത്ര മഹായജ്ഞത്തിന് ശിവഗിരിമഠം പ്രബോധ തീര്‍ത്ഥ സ്വാമികള്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വൃതശുദ്ധുയോടെത്തിയ നിരവധി ഭക്തര്‍ ഹോമമന്ത്ര ജപത്തില്‍ അര്‍ച്ചന നടത്തി. പ്രബോധ തീര്‍ത്ഥ സ്വാമികള്‍ ആത്മീയ പ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് മധു വിരുത്തിയില്‍, സെക്രട്ടറി രാജി ഉദയന്‍, ഭാസ്‌കരന്‍ കളരിക്കല്‍, പി.ആര്‍.പ്രസാദ്, ഷാജി മരുത്താംതറ, ബാനു പ്രിയന്‍, ബിനീഷ് കിഴക്കേത്തറ, എന്നിവര്‍ നേതൃത്ത്വം നല്‍കി.  
ഇന്ന് രാവിലെ 9:30ന് നടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനേപകരണങ്ങളും സ്‌കോളര്‍ഷിപ്പവിതരണവും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്യും. 12.30ന് പ്രസാദഊട്ട്, വൈകിട്ട് 6ന് താലപ്പൊലി, തുടര്‍ന്ന് കൈകൊട്ടിക്കളിയും, അത്താഴകഞ്ഞിവിതരണവും നടക്കും.