> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വീട്ടിൽ വോട്ട് ചെയ്തവർ 11,920 പേർ
- URL: https://www.vaikomvartha.com/home-vote-kottayam/
- Published: 2026-04-01T13:55:20.000Z
- Updated: 2026-04-01T13:55:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

കോട്ടയം: കോട്ടയം ജില്ലയിൽ 11,920 പേർ വീട്ടിൽ വോട്ട് ചെയ്തു. 85 വയസു പിന്നിട്ടവരും, ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ (അസന്നിഹിത വോട്ടർമാർ) വിഭാഗത്തിലുള്ളവർക്ക് ആണ് വീടുകളിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം നൽകുന്നത്. ഈ രണ്ടു വിഭാഗങ്ങളിലുമായി 16,562 പേരാണ് വീട്ടിൽ വോട്ടിന് അപേക്ഷ നൽകിയിട്ടുള്ളത്. മാർച്ച് 30ന് ആരംഭിച്ച വീട്ടിൽ വോട്ട് സൗകര്യം ഏപ്രിൽ മൂന്നിന് വെളളിയാഴ്ച വരെയാണ് ഉള്ളത്. ഒൻപതു മണ്ഡലങ്ങളിലായി 200 പോളിംഗ് സംഘങ്ങളാണ് വീടുകളിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നത്.