> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് ഹോട്ടലുകളിൽ മോഷണം തുടർക്കഥയാകുന്നു
- URL: https://www.vaikomvartha.com/hotelukalil-moshanam/
- Published: 2026-05-18T06:28:21.000Z
- Updated: 2026-05-18T06:28:21.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കത്ത് ഹോട്ടലുകളിൽ മോഷണം തുടർക്കഥയാകുന്നു. വൈക്കം നഗരത്തിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസവും മോഷണം നടന്നു. വൈക്കം പടിഞ്ഞാറെ നടയിൽ ഹോട്ടൽ ഉടുപ്പി കൈലാസ്സിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്. 

0:00 

/0:35 

1× 

സൈഡ് ഡോർ തുറന്നെത്തിയ മോഷ്‌ടാവ് കടയ്ക്കുള്ളിൽ കയറി സി.സി.ടിവി കേബിളുകൾ നശിപ്പിച്ച് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ആയിരം രൂപയും ചില്ലറയും മോഷ്ടിച്ച ശേഷമാണ് കടന്നത്. ഏതാനും മാസങ്ങൾക്കിടെ അഞ്ചാമത്തെ മോഷണമാണ് വൈക്കത്ത് ഹോട്ടൽ കേന്ദ്രീകരിച്ച് നടന്നത്. എന്നാൽ ഇതുവരെയും മോഷ്ടാക്കളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. മോഷ്ടാവിനെ എത്രയും വേഗം പിടികൂടണമെന്നും, രാത്രികാല പെട്രോളിങ് ശക്തമാക്കണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ വൈക്കം യൂണിറ്റ് കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി വി. സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു