> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഹൃദയാഘാതം മൂലം സി.പി.ഐ ലോക്കൽ സെക്രട്ടറി അന്തരിച്ചു
- URL: https://www.vaikomvartha.com/hrdyaaghaatn-muuln-si-pi-ai-lookk-sekrttttrri-antriccu/
- Published: 2026-08-25T13:41:10.000Z
- Updated: 2026-08-25T13:41:10.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

തലയോലപ്പറമ്പ്: സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ നെഞ്ചുവേദന അനുഭവപ്പെട്ട സി.പി.ഐ തലയോലപ്പറമ്പ് ലോക്കൽ സെക്രട്ടറി അന്തരിച്ചു. തലയോലപ്പറമ്പ് കുറുന്തറ വകുപ്പടവിൽ വി.എൻ രമേശൻ (62 ) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വെട്ടിക്കാട്ടുമുക്കിലെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം സ്കൂട്ടറിൽ അടിയം ഭാഗത്ത് വച്ച് മടങ്ങവെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ എത്തിയ സഹപ്രവർത്തകർ ചേർന്ന് ഉടൻ തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെത്ത് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) തലയോലപ്പറമ്പ് ഷാപ്പ് കമ്മിറ്റി കൺവീനർ, എസ്.എൻ.ഡി.പി യോഗം 706-ാം നമ്പർ തലയോലപ്പറമ്പ് ശാഖാ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം നടത്തി. ഭാര്യ: മണിക്കുട്ടി (മൂത്തേടത്തുകാവ്‌ മഴുവഞ്ചേരിൽ കുടുംബാംഗം). മക്കൾ: അമ്പിളി (നഴ്സ്, സൗദി), അനുശ്രീ. മരുമക്കൾ: സന്ദീപ് (ചെമ്മനാകരി), നിഖിൽ (അറുന്നൂറ്റിമംഗലം).