> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഹരിതാരവം നാട്ടുചന്ത
- URL: https://www.vaikomvartha.com/hritaarvn-naattttucnt/
- Published: 2026-08-24T08:02:44.000Z
- Updated: 2026-08-24T08:44:10.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്ത് ഹരിതാരവം കർഷക കൂട്ടായ്മയുടെ നാടൻ പച്ചക്കറികളുമായുള്ള ഓണച്ചന്ത പൂരാടം നാളിൽ തുറന്നു. നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ ഓണ ചന്തയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിയോടെ തുറന്ന ചന്ത ഉൽപ്പന്നങ്ങൾ തീരുന്നത് വരെയാണ് പ്രവർത്തിക്കുന്നത്. നാട്ടിലെ കർഷകർ വിളയിച്ച ജൈവ പച്ചക്കറികളാണ് ഈ നാട്ടു ചന്തയിൽ നൽകുന്നത്. 

എല്ലാ ശനിയാഴ്ചയും ആഴ്ച ചന്തകൾ നടത്തുന്ന ഹരിതാരവം കൂട്ടായ്മ ഓണം പ്രമാണിച്ചാണ് ഇന്ന് ചന്ത തുറന്നത്. വൈക്കം കിഴക്കേ നടയിൽ അയ്യർ കുളത്തിന് സമീപമാണ് ഹരിതാരവും കൂട്ടായ്മയുടെ ചന്ത പ്രവർത്തിക്കുന്നത്. പല പച്ചക്കറികളും വിപണിവിലയിൽ താഴ്ന്ന വിലയിലാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്. ഏത്തക്കായ് 71 രൂപയ്ക്കാണ് ഇവിടെ ലഭ്യമാവുന്നത്. ഇഞ്ചി, ചേന, കോവയ്ക്ക തുടങ്ങിയ പച്ചക്കറികൾക്കും വിപണി വിലയേക്കാൾ സാധ്യമാകുന്ന താഴ്ന്ന വിലയാണ് ഇവിടെ നൽകുന്നത്. വീടുകളിൽ തയ്യാറാക്കുന്ന ശുദ്ധമായ അച്ചാറുകളും തൈരും ശുദ്ധമായ വെളിച്ചെണ്ണയുമടക്കം ഇവിടെ ലഭിക്കും. അടുത്ത ഓണത്തിന് മുമ്പായി നഗരസഭയുടെ 27 വാർഡുകളിലും സമാന രീതിയിൽ കൂട്ടായ്മകൾ രൂപീകരിച്ച് ആഴ്ച ചിന്തകൾ നടത്തുകയും ഓണത്തിന് വിപുലമായ ഓണച്ചന്തയും ഒരുക്കുമെന്ന് നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ പറഞ്ഞു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660428-6.jpg)

കെ.എം നാരായണൻ നായർ പ്രസിഡണ്ടും പി.എൻ സജീഷ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന ഹരിതാരവം കൂട്ടായ്മ നാട്ടിലെ കർഷകർക്കും നാടിനും പ്രയോജനകരമാകുന്ന പ്രവർത്തനമാണ് നഗരസഭയുടെ ഈ തീരുമാനത്തിന് പിന്നിൽ. ടി.ജി പ്രേംനാഥ്, കെ. രാജൻ, വീരകുമാർ എന്നിവർ നേതൃത്വം കൊടുക്കുന്ന നാട്ടുചന്തയുടെ പ്രവർത്തനത്തിന് പിന്തുണയുമായി വാർഡിലേയും സമീപ വാർഡുകളിലേയും നഗരസഭ അംഗങ്ങളും സജീവമായി ഈ കൂട്ടായ്മയ്ക്ക് ഒപ്പം ഉണ്ട്.