> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ പ്രവർത്തനമാരംഭിച്ചു
- URL: https://www.vaikomvartha.com/ilkttreeaannik-vootttting-messii-ddemoo-sttreess-senrrrruk-prv-ttnmaarnbhiccu/
- Published: 2026-02-05T10:06:57.000Z
- Updated: 2026-02-05T10:06:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നതിൽ സംശയങ്ങളുണ്ടെങ്കിലൊ, ഒന്നു വോട്ടു ചെയ്ത് നോക്കണമെന്നുണ്ടെങ്കിലൊ കോട്ടയം കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും അവസരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് കോട്ടയം കളക്‌ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഡെമോൺസ്‌ട്രേഷൻ സെന്ററുകൾ പ്രവർത്തമാരംഭിച്ചത്. കളക്‌ട്രേറ്റിൽ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്ന സെന്റർ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു. ഇവിടെ കൺട്രോൾ യൂണിറ്റും വോട്ടിംഗ് യൂണിറ്റും വി.വി. പാറ്റ് യന്ത്രവും സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ജൂനിയർ സൂപ്രണ്ട് ഇ.സി. ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.