> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണം: രാഷ്ട്രപതി ദ്രൗപതി മുര്‍മു
- URL: https://www.vaikomvartha.com/independence-day-address-president-droupadi-murmu/
- Published: 2026-08-14T14:24:04.000Z
- Updated: 2026-08-15T11:24:13.000Z
- Author:  Vaikom Vartha News Desk
- Tags: Main News

ന്യൂഡൽഹി: രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു രാഷ്ട്രപതി. വികസിത ഭാരത നിര്‍മാണത്തില്‍ നാം മുന്നേറുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ഇത് ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന സര്‍ക്കാരാണെന്നും രാഷ്ട്രപതി പരാമര്‍ശിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 9 പേര്‍ക്ക് കീര്‍ത്തിചക്രയും 7 പേര്‍ക്ക് മരണാന്തര ബഹുമതിയും നല്‍കുമെന്ന് രാഷ്ട്രപതി അറിയിച്ചു. 19 പേര്‍ക്കാണ് ശൗര്യചക്ര. മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര ലഭിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660427.jpg)