> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അസമിൽ വ്യോമസേന വിമാനം തകർന്ന് 5 പേർക്ക് വീരമൃത്യു
- URL: https://www.vaikomvartha.com/indian-air-force/
- Published: 2026-06-13T09:01:07.000Z
- Updated: 2026-06-14T04:53:43.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, ദേശീയ വാർത്തകൾ

ജോർഹട്ട്: അസമിലെ ജോർഹട്ട് ജില്ലയിലുള്ള ഇന്ത്യൻ വ്യോമസേനയുടെ (IAF) പ്രധാന താവളത്തിൽ ലാൻഡിങ്ങിനിടെ AN-32 (ആന്റനോവ്-32) ട്രാൻസ്പോർട്ട് വിമാനം അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് വീരമൃത്യു. സഹ പൈലറ്റ് മാത്രമാണ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല കോർട്ട് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടതായി ഇന്ത്യൻ വ്യോമസേന അറിയിച്ചു. ഇന്ത്യൻ വ്യോമസേന തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് അപകടവിവരം പുറത്തുവിട്ടത്. ജോർഹട്ടിലെ റൗറിയ പ്രദേശത്തുള്ള വ്യോമസേനാ താവളത്തിലാണ് അപകടമുണ്ടായത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566136-22.jpg)

ലാൻഡിങ്ങിനിടെ തീപിടിച്ച് തകരുകയായിരുന്നു. AN-32 വിമാനത്തിൽ സാധാരണ മൂന്ന് ക്രൂ വരെ ഉണ്ടാകാറുണ്ട്. വ്യോമ താവളത്തിനുള്ളിൽ ആയതിനാൽ, വ്യോമസേനയുടെ തന്നെ അഗ്നിശമന വിഭാഗമാണ് തീയണച്ചത്. സോവിയറ്റ് കാലഘട്ടത്തിലെ ചരക്കുവിമാനമായ AN-32 അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയാണോ അതോ പെട്ടെന്നുണ്ടായ യന്ത്രത്തകരാറാണോ ലാൻഡിങ്ങിനെ ബാധിച്ചതെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.