> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് വിപുലമായ സ്വാതന്ത്ര്യദിനാഘോഷം: നഗരസഭയിലെ ഗാനാലാപനത്തിനിടെ തർക്കം, പരാതിയുമായി ബി.ജെ.പി
- URL: https://www.vaikomvartha.com/indipendance-day-vaikom-2/
- Published: 2026-08-15T08:50:21.000Z
- Updated: 2026-08-16T22:32:41.000Z
- Description: വൈക്കം: നഗരസഭയിലും തന്തൈ പെരിയാർ സ്മാരകത്തിലും 80-ാം സ്വാതന്ത്യ ദിനാഘോഷ പരിപാടികൾ നടന്നു. നഗരസഭയിൽ നടന്ന ചടങ്ങിൽ ചെയർമാൻ അബ്ദുൽസലാം റാവുത്തർ പതാക ഉയർത്തി
- Author: എസ്. സതീഷ്കുമാർ
- Tags: Main News

വൈക്കം: നഗരസഭയിലും തന്തൈ പെരിയാർ സ്മാരകത്തിലും 80-ാം സ്വാതന്ത്യ ദിനാഘോഷ പരിപാടികൾ നടന്നു. നഗരസഭയിൽ നടന്ന ചടങ്ങിൽ ചെയർമാൻ അബ്ദുൽസലാം റാവുത്തർ പതാക ഉയർത്തി. രാജ്യം നേട്ടം കൈവരിക്കുന്നതിനിടയിലും ചിദ്രശക്തികളുടെ പ്രവർത്തനവും അക്രമവും മയക്കുമരുന്നും വ്യാപകമാകുന്നതിന്റെ ആശങ്കയും സ്വാതന്ത്യദിന സന്ദേശത്തിൽ ചെയർമാൻ പങ്കുവെച്ചു. തുടർന്ന് വന്ദേമാതരവും ജനഗണമനയും ആലപിച്ചു. വൈക്കം സത്യാഗ്രഹം സ്മാരകത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. 

വലിയ കവല തന്തൈ പെരിയാർ സ്മാരകത്തിൽ രാജഗിരി അമല സി.എം.ഐ സ്കൂളും തേവര എസ്.എച്ച് കോളജും ചേർന്നാണ് സ്വാതന്ത്യ ദിനാഘോഷം നടത്തിയത്. ദേശീയ പതാകകളുമേന്തി എത്തിയ വിദ്യാർത്ഥികൾ റോളർ സ്കേറ്റിംഗ് പ്രകടനവും കാഴ്ചവച്ചു. എം.എൽ.എ കെ. ബിനിമോൻ സ്വാതന്ത്യ ദിന സന്ദേശം നൽകി. വലിയ കവലയിൽ നിന്ന് ബോട്ട് ജെട്ടിയിലേക്ക് ദേശീയ പതാകളുമായി റോളറിൽ ഘോഷയാത്ര നടത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660614-4.jpg)

സത്യാഗ്രഹ സ്മാരകത്തിലും എത്തി 80 -ാം സ്വാന്തന്ത്യദിനാഘോഷ പരിപാടികൾ അവതരിപ്പിച്ചാണ് വിദ്യാർത്ഥികൾ മടങ്ങിയത്. വൈക്കത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് പതാകകൾ ഉയർത്തി. അതേസമയം നഗരസഭയിലെ ചടങ്ങിനിടെ വന്ദേമാതരവും ജനഗണമനയും പാടിയതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് ബി.ജെ.പി നഗരസഭ അംഗങ്ങൾ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000654716-7.png)