> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ ഓണാഘോഷം അവിസ്മരണീയമായി
- URL: https://www.vaikomvartha.com/indo-american-hospital-onam/
- Published: 2026-08-24T16:15:26.000Z
- Updated: 2026-08-24T16:15:26.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. വർണ്ണാഭമായ പൂക്കളമൊരുക്കലോടെ തുടക്കം കുറിച്ച ആഘോഷങ്ങളിൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ, നഴ്സിംഗ് ജീവനക്കാർ, പാരമെഡിക്കൽ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഓണാഘോഷങ്ങൾ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജാസർ മുഹമ്മദ് ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡംഗം കമലാസനൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർ ഫ്യൂഷൻ തിരുവാതിരകളി അവതരിപ്പിച്ചു. തുടർന്ന് നടന്ന വടംവലി മത്സരവും, മറ്റ് കലാകായിക വിനോദങ്ങളും ആഘോഷങ്ങൾക്ക് ആവേശമേകി. വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ കോർത്തിണക്കി നടത്തിയ മത്സരങ്ങൾ സൗഹൃദ അന്തരീക്ഷത്തിലാണ് പൂർത്തിയായത്. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ സമാധാന അന്തരീക്ഷത്തിനോ പരിചരണത്തിനോ യാതൊരുവിധ തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാകാത്ത രീതിയിലാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചത്. വാർഡുകളിലേയും അത്യാഹിത വിഭാഗത്തിലെയും സേവനങ്ങളെ ബാധിക്കാത്ത വിധം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജീവനക്കാർ പരിപാടികളുടെ ഭാഗമായി. ചടങ്ങിനൊടുവിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ബേസിൽ ജോസഫ്, അഗിൻ ഗോപിനാഥ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.