> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കുറഞ്ഞ ചിലവിൽ മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ്
- URL: https://www.vaikomvartha.com/indo-american-hospital-vaikom/
- Published: 2026-04-08T02:57:56.000Z
- Updated: 2026-04-08T02:57:56.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Health

വൈക്കം: വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ഓർത്തോസർജറി വിഭാഗത്തിലെ ഡോ. ബിബിൻ കെ.ബേബിയുടെ നേതൃത്വത്തിൽ 11 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ് നടത്തും. രജിസ്‌ട്രേഷൻ സൗജന്യമാണ്. കൺസൾട്ടേഷനിൽ 50 % ഇളവും, റേഡിയോളജി, ലാബ് എന്നിവയ്‌ക്ക് 20% ഇളവും, സൗജന്യ ബി.എം.ഡി പരിശോധനയും ഉണ്ടായിരിക്കും. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000490781-3.jpg)

ക്യാമ്പിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് കുറഞ്ഞ ചിലവിൽ ശസ്ത്രക്രിയ ചെയ്തു കൊടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0429217900 എന്ന നമ്പരിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.