> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇണ്ടംതുരുത്തി കാര്‍ത്ത്യായനി ദേവീക്ഷേത്രത്തില്‍ ഉത്സവം 25 ന് കൊടിയേറും
- URL: https://www.vaikomvartha.com/innttnturutti-kaarttyaayni-deeviiksseetrttil-utsvn-25-n-kottiyeerrun/
- Published: 2026-02-21T13:02:07.000Z
- Updated: 2026-02-21T13:02:07.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: തെക്കേനട ഇണ്ടംതുരുത്തില്‍ കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവം 25 മുതല്‍ മാര്‍ച്ച് 4 വരെ ആഘോഷിക്കും. കൊടിയേറ്റാനുള്ള കൊടിക്കയര്‍, കൊടിക്കൂറ എന്നിവ വഴിപാടായി ഭക്തര്‍ സമര്‍പ്പിച്ചു. 24 ന് കൊടിയേറ്റിനുമുന്നോടിയായി കുലവാഴപുറപ്പാട് നടത്തും. 25 ന് വൈകിട്ട് 7 നും 8 നും മദ്ധ്യേ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറും. വിവിധ ദിവസങ്ങളില്‍ ക്ഷേത്രക്കടവില്‍ ആറാട്ട്, താലപ്പൊലി, ഉത്സവബലി ദര്‍ശനം, ആയില്യം പൂജ, മകം ദര്‍ശനം, കുംഭകുടം വരവ്, പൗര്‍ണമി പൂജ, ദേശതാലപ്പൊലി, അന്നദാനം, ആറാട്ട് വരവ്, വലിയ കാണിക്ക എന്നിവ പ്രധാന ചടങ്ങുകളും പരിപാടികളുമാണ്.