> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ ഇൻസ്ട്രക്ടർ നിയമനം; മേയ് 22-ന് അഭിമുഖം
- URL: https://www.vaikomvartha.com/instructor-niyamanam/
- Published: 2026-05-18T13:43:13.000Z
- Updated: 2026-05-18T13:43:13.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ ടർണർ ട്രേഡിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഓപ്പൺ, മുസ്ലീം വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം മേയ് 22ന് രാവിലെ 10-ന് നടക്കും. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് (ഒരു വർഷ പരിചയം) അല്ലെങ്കിൽ ഡിപ്ലോമ (രണ്ടു വർഷ പരിചയം) അല്ലെങ്കിൽ ടർണർ ട്രേഡിൽ എൻ.ടി.സി.യും മൂന്നുവർഷ പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണം. ഫോൺ: 0481 2535562.