> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇറാൻ മിസൈൽ ആക്രമണം: അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു
- URL: https://www.vaikomvartha.com/irraa-misai-aakrmnnn-abudaabiyi-oraa-kollppettttu/
- Published: 2026-02-28T10:25:11.000Z
- Updated: 2026-02-28T10:25:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, അന്താരാഷ്ട്ര വാര്‍ത്തകൾ

അബുദാബി: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു. യു.എ.ഇ സമയം രണ്ട് മണിയോടെ ഉഗ്ര സ്ഫോടനം ഉണ്ടായി. ഇറാൻ്റെ മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ യു.എ.ഇയുടെ പ്രതിരോധ സംവിധാനം നിർവീര്യമാക്കി. എന്നാൽ മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ വീണതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്തെന്ന് അധികൃതർ അറിയിച്ചു.