> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇറാനിൽ ഇസ്രായേൽ ആക്രമണം
- URL: https://www.vaikomvartha.com/irraani-israayee-aakrmnnn/
- Published: 2026-02-28T08:15:09.000Z
- Updated: 2026-02-28T08:15:09.000Z
- Author:  Vaikom Vartha News Desk
- Tags: അന്താരാഷ്ട്ര വാര്‍ത്തകൾ, Latest News

ടെൽഅവീവ്: ഇറാനിൽ ഇസ്രായേൽ ആക്രമണം. ഇറാന് മുകളിൽ ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങൾ വ്യാപകമായ ആക്രമണം നടത്തീയതായി റിപ്പോർട്ടുകൾ. 

0:00 

/0:11 

1× 

ആക്രമണത്തിൽ ഇറാന്റെ ഭരണ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത് എന്ന് ഇസ്രായേൽ. ആദ്യ ആക്രമണം ഇറാന്റെ ഇന്റലിജൻസ് വിഭാഗത്തിന് മുകളിൽ. ഇറാനിലെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ആദ്യ ആക്രമണം ഉണ്ടായത്.ഇറാനിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെയും ആക്രമണ ഉണ്ടായി. ഇസ്രായേലിന്റെ യുദ്ധവിമാനങ്ങളിൽ ഇറാഖിലൂടെ പറന്ന് ഇറാനിലേക്ക് വ്യാപകമായി നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിലെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തന്നെ തുടരണമെന്ന് ഐ.ഡി.എഫ് മുന്നറിയിപ്പ് നൽകി. ഇറാനിൽ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഹോം ഫ്രണ്ട് കമാൻഡ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസമ്മേളനങ്ങൾ, അനിവാര്യമല്ലാത്ത തൊഴിലിടങ്ങൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം വിലയിരുത്തിക്കൊണ്ട് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ബങ്കറുകൾക്ക് സമീപം തന്നെ തുടരണമെന്നും സൈന്യം ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇസ്രയേലിലെ എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങൾക്ക് സമീപം തന്നെ തുടരണമെന്ന് ഐ.ഡി.എഫ് മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ലക്ഷ്യമാക്കി മിസൈലുകൾ വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് പൊതുജനങ്ങളെ സജ്ജമാക്കുന്നതിനുള്ള മുൻകരുതൽ നടപടിയാണിതെന്ന് സൈന്യം വ്യക്തമാക്കുന്നു.