> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി
- URL: https://www.vaikomvartha.com/itttumunnnnikk-pintunn-prkhyaapicc-pi-ddi-pi/
- Published: 2026-03-22T15:50:58.000Z
- Updated: 2026-03-22T15:50:58.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Politics

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാൻ പി.ഡി.പി തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മുന്നണിക്ക് പിന്തുണ നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് പി.ഡി.പി നേതാക്കള്‍ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതര വോട്ടുകള്‍ ഏകീകരിക്കാനാണ് ഇടതു പക്ഷത്തിനൊപ്പം നില്‍ക്കുന്നതെന്നും പാര്‍ട്ടി അറിയിച്ചു.