> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജങ്കാർ കാറ്റുപിടിച്ച് മണൽതിട്ടയിൽ ഉറച്ചു
- URL: https://www.vaikomvartha.com/jangar-manalthittayil-urachu/
- Published: 2026-05-23T12:41:41.000Z
- Updated: 2026-05-23T12:41:41.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News, Kottayam

വൈക്കം: തവണക്കടവ് ജങ്കാർ സർവീസ് വൈക്കത്തുനിന്ന് പുറപ്പെടുന്നതിനിടെ കാറ്റുപിടിച്ച് മണൽതിട്ടയിൽ ഉറച്ചു. മൂന്നരയോടെ കൂടിയാണ് സംഭവം. വൈക്കം ജെട്ടിയിൽ നിന്ന് പുറപ്പെട്ടപ്പോഴാണ് കാറ്റിൽ നിയന്ത്രണം വിട്ട് മണൽത്തിട്ടയിൽ ഉറച്ചത്. യിത്രക്കാരെ ഒരു മണിക്കൂറിനു ശേഷമാണ് മറ്റൊരു ബോട്ടിൽ കരയ്ക്കിറയത്. രണ്ടര മണിക്കൂർ പിന്നിട്ടിട്ടും ജങ്കാർ കരക്ക് അടുപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ടിപ്പർ ലോറി അടക്കമുള്ള വാഹനങ്ങൾ ജങ്കാറിൽ രണ്ടര മണിക്കൂർ ആയി കുടുങ്ങിക്കിടക്കുകയാണ്. കരയോട് ചേർന്ന് ജങ്കാർ ജെട്ടിക്ക് സമീപം തന്നെയാണ് മണൽ തിട്ടയിൽ ഉറച്ചത്.