> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കായലിൽ കുടുങ്ങിയ ജങ്കാർ തീരമണഞ്ഞു
- URL: https://www.vaikomvartha.com/jangar-vaikom/
- Published: 2026-05-24T15:31:49.000Z
- Updated: 2026-05-24T15:31:49.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കത്ത് വാഹനങ്ങളുമായി ഒരു രാത്രിയും പകലും കായലിൽ കുടുങ്ങിയ ജങ്കാർ തീരത്തെത്തിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് മറ്റൊരു ബോട്ട് കെട്ടിവലിച്ച് ജങ്കാർ വൈക്കം ജങ്കാർ ജെട്ടിയിലെത്തിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. രാത്രിയും വാഹനങ്ങളുമായി കായലിൽ കുടുങ്ങിയ നിലയിൽ തുടരുകയായിരുന്നു. സംഭവം ഉണ്ടായി ഒരു മണിക്കൂർ കഴിഞ്ഞാണ് ജലഗതാഗത വകുപ്പിന്റെ ബോട്ടിൽ യാത്രക്കാരെ കരയ്ക്ക് എത്തിച്ചത്. നിറയെ വാഹനങ്ങളും യാത്രക്കാരുമായി വൈക്കം ജെട്ടിയിൽ നിന്ന് പുറപ്പെട്ടപ്പോഴാണ് കാറ്റിൽ പെട്ടത്. തുടർന്ന് തെക്കുഭാഗത്തേക്ക് ഒഴുകി മാറി ജെട്ടിയിൽ നിന്ന് അധികം ദൂരെ അല്ലാതെ തന്നെ ഉള്ള മണൽ തിട്ടയിൽ ഉറയ്ക്കുകയായിരുന്നു. മണൽത്തിട്ടയിൽ ഉറച്ച ജങ്കാർ കരയ്ക്കരിപ്പിക്കാനുള്ള ശ്രമം ശനിയാഴ്ച രാത്രി വൈകിയും തുടർന്നെങ്കിലും വിജയിച്ചിരുന്നില്ല.