> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്‌പാൽ റാണ അന്തരിച്ചു
- URL: https://www.vaikomvartha.com/jaspal-rana/
- Published: 2026-06-12T06:40:51.000Z
- Updated: 2026-06-12T06:40:51.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Sports

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്‌പാൽ റാണ അന്തരിച്ചു.അടുത്തിടെ ജസ്പാലിനെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽവെച്ചാണ് അന്ത്യം. 49 വയസായിരുന്നു 2006 ദോഹ ഏഷ്യൻ ഗെയിംസിലെ ജസ്‌പാലിൻ്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മൂന്ന് സ്വർണമെഡൽ സ്വന്തമാക്കിയ ജസ്പാൽ അന്ന് 25 മീറ്റർ സെന്റർ ഫയർ പിസ്റ്റളിൽ ലോക റെക്കോഡ് നേട്ടത്തിനൊപ്പവുമെത്തി. ഷൂട്ടിങ്ങിൽ മനു ഭാക്കർ അഭിമാനാർഹമായ നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിന് പിന്നിൽ ജസ്പാലിൻ്റെ പരിശീലനമായിരുന്നു . പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ട് മെഡലുകൾ മനു ഭാക്കർ നേടുന്നതും ജസ്‌പാലിന് കീഴിൽ പരിശീലിക്കുമ്പോഴായിരുന്നു. 10 മീറ്റർ എയർ പിസ്റ്റളിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്സ‌ഡ് വിഭാഗത്തിലുമാണ് മെഡൽ നേട്ടം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000566144-1.jpg)

മ്യൂണിക്കിൽ വെച്ച് നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിനിടെ ജസ്പാൽ റാണക്ക് നെഞ്ചുവേദനയുണ്ടായിരുന്നു. പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയും ജസ്‌പാലിന് നെഞ്ചുവേദനയുണ്ടായി. ഇന്ത്യയിലെത്തിയ ഉടൻ തന്നെ ചികിത്സ തേടി. സുഖംപ്രാപിച്ചുവരുന്നതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നു.