> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും
- URL: https://www.vaikomvartha.com/ji-sudhaakr-si-pi-en-vittttu-amplppulllyi-svtntr-sthaanaa-tthiyaayi-mtsrikkun/
- Published: 2026-03-12T06:45:15.000Z
- Updated: 2026-03-12T06:46:52.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Alappuzha

**എസ്. സതീഷ്കുമാർ** 

ആലപ്പുഴ: ജി. സുധാകരൻ സി.പി.എം വിട്ടു, അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടി അംഗത്വം മാത്രമേ ഉപേക്ഷിച്ചിട്ടുള്ളൂ പാർട്ടി ആദർശം ഉപേക്ഷിച്ചിട്ടില്ല എന്ന് ജി. സുധാകരൻ. ഒരു രാഷ്ട്രീയ പാർട്ടിയിലും മുന്നണിയിലും ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയും വ്യക്തിഹത്യ നടത്താനും ഉദ്ദേശിക്കുന്നില്ല. പാർട്ടി ക്രിമിനലുകളെ ഉപയോഗിച്ച് തന്നെ അധിക്ഷേപിക്കുന്നു. തന്റെ പിതാവിനെ വരെ അധിക്ഷേപിച്ചു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ആരും പാർട്ടിയിൽ ചേർത്തത് അല്ലെന്നും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടെ നൂറ് ശതമാനം നീതിപുലർത്തിയാണ് താൻ പ്രവർത്തിക്കുന്നതെന്നും സുധാകാരൻ. താൻ അഭിപ്രായങ്ങൾ തുറന്നു പറയുന്നു. സ്വന്തം അഭിപ്രായങ്ങൾ നിർഭയമായി തുറന്നു പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാരൻ എന്നും, പാർട്ടി കാര്യങ്ങളല്ല താൻ തുറന്നു പറയുന്നത്. താൻ പാർട്ടി അംഗത്വം പുതുക്കിയില്ലെന്ന കാര്യം പാർട്ടി കമ്മിറ്റി അംഗങ്ങളിൽ ഒരാളാണ് തന്നെയാണ് പുറത്തുവിട്ടത്. അതിനു ശേഷമാണ് താൻ ഫേസ്ബുക്കിൽ പ്രതികരിച്ചത് എന്നും ഭരണഘടനാപരമായ അവകാശങ്ങൾ വെച്ച് സർക്കാരിനെ വിമർശിക്കാമെന്നും സുധാകരൻ പറഞ്ഞു.