> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ
- URL: https://www.vaikomvartha.com/k-binimon-m-l-a/
- Published: 2026-08-08T11:14:25.000Z
- Updated: 2026-08-08T11:14:25.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: മഴക്കാലത്ത് കുട്ടികൾ അപകടങ്ങളിൽ പെടാനുള്ള സാദ്ധ്യത ഏറെയുള്ളതിനാൽ രക്ഷകർത്താക്കൾ ജാഗ്രത പുലർത്തണമെന്ന് കെ. ബിനിമോൻ എം.എൽ.എ അറിയിച്ചു.  
അടുത്ത ദിവസങ്ങളിലായി കുട്ടികൾക്ക് വൈദ്യുതാഘാതമേൽക്കുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. പല പ്രദേശങ്ങളും വെള്ളപ്പൊക്കത്തെ നേരിടുകയാണ്. 

മഴക്കാലത്തെ അപകട സാദ്ധ്യതകൾ കണക്കിലെടുത്ത് കുട്ടികളെ പുറത്ത് കളിക്കാൻ വിടുന്നത് ഒഴിവാക്കണം. വെള്ളക്കെട്ട് ഉള്ളിടങ്ങളിൽ മുതിർന്നവർ പ്രത്യേക ജാഗ്രത പുലർത്തണം. ഭിത്തികളിൽ ഈർപ്പുണ്ടാകാൻ ഇടയുള്ളതിനാൽ പഴയ വയറിംഗ് ഉള്ള വീടുകളിൽ വൈദ്യുതിയുടെ കാര്യത്തിൽ കർശന കരുതൽ വേണമെന്നും എം.എൽ. എ പറഞ്ഞു.