> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ. ബിനിമോൻ എം.എൽ.എയ്ക്ക് സ്വീകരണം നൽകി
- URL: https://www.vaikomvartha.com/k-binimon-mla/
- Published: 2026-06-06T14:36:56.000Z
- Updated: 2026-06-06T14:36:56.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം എം.എൽ.എ കെ. ബിനിമോന് വൈക്കം അർബൻ സഹകരണ ബാങ്കിൽ ഡയറക്ടർ ബോർഡും, ജീവനക്കാരും ചേർന്ന് സ്വീകരണം നൽകി. ബാങ്ക് ഹാളിൽ നടന്ന സ്വീകരണ യോഗത്തിൽ ചെയർമാൻ വി.എസ്. കുമാർ അദ്ധ്യക്ഷത വഹിച്ചു. ബങ്ക് മുൻ ചെയർമാൻ കെ. വേലായുധൻ നായരുടെ ഫോട്ടോ എം.എൽ.എ അനാഛാദനം ചെയ്തു. വൈസ് ചെയർമാൻ ബി. അനിൽ കുമാർ, ഡയറക്ട് ബോർഡ് അംഗങ്ങളായ അഡ്വ.എ. സനീഷ് കുമാർ, എൻ.സി. തോമസ്, പി.ഡി. ഉണ്ണി, എം.കെ. ഷിബു, എസ്. ജയപ്രകാശ്., കെ. ഷഡാനൻ നായർ, ഷേർളി ജയപ്രകാശ്, ലേഖാ സത്യൻ, ബി. ജയകുമാർ, ഡി.കെ. രാജഗോപാൽ, മോഹനൻ നായർ, ഡി. ജയകുമാർ, പ്രിയ ഗിരീഷ്, മാനേജിങ്ങ് ഡയറക്ടർ വി. സുരേഷ്, ജനറൽ മാനേജർ എസ്. ജയലക്ഷ്മി, എ.ജി.എം സ്‌മിത തുടങ്ങിയവർ സംസാരിച്ചു.