> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.എസ്.ടി.എ ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളെത്തിച്ചു
- URL: https://www.vaikomvartha.com/k-s-t-a-news-vaikom/
- Published: 2026-08-04T12:10:09.000Z
- Updated: 2026-08-04T12:10:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആശ്വാസവുമായി കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ). സംഘടനയുടെ നേതൃത്വത്തിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും അവശ്യസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000616255-22.jpg)

​മറവൻതുരുത്ത് ഗവ. യു.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ടി. രാജേഷ് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. വേണുഗോപാൽ എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ബിനു കെ. പവിത്രൻ, നിഷാദ് തോമസ്, എ.പി. തിലകൻ, പ്രമോദ് സി.പി., അരുണിമ ബലരാമൻ, ജോർജ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.