> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കർഷക ദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും
- URL: https://www.vaikomvartha.com/k-ssk-dinaacrnnvun-k-sskre-aadrikk-cttngngun/
- Published: 2026-08-17T12:27:50.000Z
- Updated: 2026-08-17T12:27:50.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ കർഷക ദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃഷി ഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ കർഷകദിന സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ് കർഷകരെ ആദരിച്ചു. കാർഷിക മേഖലയിൽ നടപ്പാക്കാൻ രൂപം നൽകിയിട്ടുള വിവിധ പദ്ധതികൾ കൃഷി ഓഫീസർ ആർ. സിദ്ധാർത്ഥ് ചടങ്ങിൽ അവതരിപ്പിച്ചു. പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.ജി. രഞ്ജിത്ത്, ബിന്ദു അനിൽകുമാർ, കെ. ദീപേഷ് , ജസീനാ ഷാജുദ്ദീൻ, അജിതാ മധുകുട്ടൻ, ടി.പി.രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.