> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കർഷകദിനാചരണം
- URL: https://www.vaikomvartha.com/k-sskdinaacrnnn/
- Published: 2026-08-17T12:00:21.000Z
- Updated: 2026-08-17T12:00:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വെച്ചൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകദിന ആചരണം നടന്നു. കെ. ബിനിമോൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ശശികുമാർ കർഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു അജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കൃഷി ഓഫീസർ ലിഡ ജേക്കബ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു യുവകർഷകരെ ആദരിച്ചു. കൃഷി നോഡൽ ഓഫീസറായ കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ ജി.വി. റെജി പദ്ധതി വിശദീകരണം നടത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000662689-3.jpg)

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗീതാ സോമൻ, വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. അഭിഷേക്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈജു കുഞ്ഞുമോൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.ഡി ഗീത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാഗേഷ് പഞ്ചാരി, ബ്ലോക്ക് പഞ്ചായത്ത് അംഗമായ സുമേഷ് നാട്ടറിവ്, വൈക്കം കൃഷി അസിസ്റ്റൻറ് ഡയറക്ടർ വിനു ചന്ദ്രബോസ് എന്നിവരും പഞ്ചായത്ത് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.