> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
- URL: https://www.vaikomvartha.com/kaa-itticc-kaa-ntt-yaatrkkaar-mriccu/
- Published: 2026-08-24T01:37:38.000Z
- Updated: 2026-08-25T05:51:24.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: വൈക്കത്ത് കാർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ഉദയനാപുരം കൊടിയാട് മറ്റത്തിൽ 65 കാരനായ രാജുവാണ് മരിച്ചത്. കിഴക്കേ നട ആറാട്ട് കുളങ്ങരക്ക് സമീപം ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. രാജുവിനെ ഇടിച്ച ശേഷം കാർ വൈദ്യുത പോസ്‌റ്റിൽ ഇടിച്ച് മറിഞ്ഞു. കാർ ഓടിച്ചിരുന്ന ആളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സുഷമ  
മക്കൾ: ജയറാം, നിഷമോൾ

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000676815.jpg)

അപകടത്തിനിടയാക്കിയ കാർ പാടത്ത് പതിച്ച നിലയിൽ

നടന്നു വന്ന രാജുവിനെ തട്ടിവീഴ്ത്തിയതിൻ്റെ പരിഭ്രാന്തിയിൽ കാർ ഓടിച്ച് മുന്നോട്ട് പോയ യുവാവ് കിളിയാട്ടുനടയിൽ നിർമാണം പൂർത്തിയായി വരുന്ന തിയേറ്ററിൻ്റെ മുൻവശത്തെത്തിയപ്പോൾ സൈക്കിൾ യാത്രികനെ ഇടിച്ചു വീഴ്ത്തുകയും വൈദ്യുത പോസ്റ്റ് ഇടിച്ച് തകർത്ത ശേഷം പാടത്തേക്ക് പതിക്കുകയും ചെയ്തു. കാറിൽ സഞ്ചരിച്ചിരുന്ന മുട്ടുങ്കൽ സ്വദേശിയായ യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.