> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാലാക്കൽ ക്ഷേത്രത്തിൽ പത്താമുദയ ഉത്സവം
- URL: https://www.vaikomvartha.com/kaalaakk-ksseetrtti-pttaamudy-utsvn/
- Published: 2026-04-25T18:08:12.000Z
- Updated: 2026-04-25T18:08:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കൽ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച്ച ഉച്ചയ്ക്ക് കാലാക്കൽ ക്ഷേത്ര ഭക്തജന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മഹാപ്രസാദ ഊട്ടിൽ നൂറുക്കണക്കിന് ഭക്തർ പങ്കെടുത്തു. ഉത്സവത്തിന്റെ ഭാഗമായി നടത്തിയ കലശാഭിഷേകത്തിന് ശേഷമാണ് പ്രസാദ ഊട്ട് തുടങ്ങിയത്. സമിതി പ്രസിഡന്റ് കെ. ശിവപ്രസാദ് പ്രസാദ ഊട്ടിന്റെ ദീപ പ്രകാശനം നടത്തി. സെക്രട്ടറി റജി ശിവശൈലം, ശിവദാസ് നാരായണൻ, അനിൽ പിഷാരത്ത്, പി.എസ്. പ്രതീഷ്, സുധാകരൻ കാലാക്കൽ, ചിത്രൻ ഉദയനാപുരം, ഷിബു പറമ്പനേഴത്ത്, ഹരി കോവിലകത്തുംകടവ്, അയിഷ മുരളി, ധന്യ ഷിബു, ശാന്താ കേശവൻ എന്നിവർ നേതൃത്വം നൽകി.