> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാളിയമ്മനട ക്ഷേത്രത്തില്‍ രുഗ്മിണി സ്വയംവര ഘോഷയാത്ര
- URL: https://www.vaikomvartha.com/kaalliymmntt-ksseetrttil-rugminni-svynvr-ghoossyaatr/
- Published: 2025-12-26T14:35:19.000Z
- Updated: 2025-12-26T14:35:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: തെക്കേനട ശ്രീ കാളിയമ്മനട ഭദ്രകാളിക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെയും 41 മഹോത്സവത്തിന്റെയും ഭാഗമായി വെള്ളിയാഴ്ച രാവിലെ നടത്തിയ രുഗ്മിണി സ്വയം വരഘോഷയാത്ര ഭക്തി നിര്‍ഭരമായി. കണ്ണന്‍ കുളങ്ങര ശാസ്താ ക്ഷേത്രത്തില്‍ നിന്ന് മുത്തുകുടകളുടെയും വാദ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെയാണ് രുഗ്മിണി സ്വയം വരഘോഷയാത്ര യജ്ഞവേദിയിലേയ്ക്ക് പുറപ്പെട്ടത്. യജ്ഞവേദിയില്‍ നടന്ന സ്വയംവര ചടങ്ങുകള്‍ക്ക് യജ്ഞാചാര്യ ചന്ദ്രിക സി. മോനോന്‍, രാജശേഖരന്‍ നായര്‍, ചന്ദ്രന്‍ മേനോന്‍ എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരുന്നു. തുടര്‍ന്ന് മഹാപ്രസാദ ഊട്ടും നടത്തി. ക്ഷേത്രം പ്രസിഡന്റ് കെ. പുരുഷോത്തമന്‍, സെക്രട്ടറി വി.കെ. നടരാജന്‍ ആചാരി വൈസ് പ്രസിഡന്റ് എസ്. ധനഞ്ജയന്‍, ജോയിന്റ് സെക്രട്ടറി ബി.ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ കെ. ബാബു, എസ്. ജയന്‍, പി.ആര്‍. രാമചന്ദ്രന്‍, കെ. സുന്ദരനാചാരി, രമേശന്‍, വി.എം. സാബു, പി.ആര്‍. ഗീതാ എന്നിവര്‍ നേതൃത്വം നല്‍കി.