> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാളിയമ്മനടക്ഷേത്രത്തിലെ മീനഭരണി ഉത്സവം: കുലവാഴ പുറപ്പാട് ഇന്ന്
- URL: https://www.vaikomvartha.com/kaalliymmnttksseetrttile-miinbhrnni-utsvn-kulvaalll-purrppaatt-inn/
- Published: 2026-03-09T06:06:20.000Z
- Updated: 2026-03-09T06:06:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളിക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 9 മുതൽ 21 വരെ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉത്സവത്തിന്റെ സമാരംഭ ചടങ്ങായ കുലവാഴപുറപ്പാട് ഇന്ന് വൈകിട്ട് നടക്കും. ക്ഷേത്രത്തിന്റെ പ്രധാന ഭഗങ്ങൾ കെട്ടി അലങ്കരിക്കാനുള്ള വാഴക്കുലകളും നാളികേരക്കുലകളും അലങ്കാര സാധനങ്ങളും അലങ്കരിച്ച വാഹനത്തിൽ താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിക്കുന്നതാണ് കുലവാഴ പുറപ്പാട്. ഇന്ന് വൈകിട്ട് 4 ന് വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ കിഴക്കേഗോപുര നടയിൽ നിന്നാണ് കുലവാഴപുറപ്പാട് കാളിയമ്മനട ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നത്. കുലവാഴ പുറപ്പാട്‌ ക്ഷേത്രത്തിലെത്തിയ ശേഷം വൈകിട്ട് 6.30 ന് കലാമണ്ഡപത്തിൽ കലാപരിപാടികളുടെ ദീപ പ്രകാശനം നടൻ ദേവൻ നിർവ്വഹിക്കും. തുടർന്ന് തെക്ക് പുറത്ത് കളമെഴുത്തും പാട്ടും നടക്കും.