> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കഥകളി മുദ്രകളിൽ തെളിയുന്ന രാമായണം; ശ്രദ്ധേയമായി പള്ളിപ്പുറം സുനിലിന്റെ 'ഏകശ്ലോകി രാമായണം'
- URL: https://www.vaikomvartha.com/kadhakali-vaikom-news/
- Published: 2026-07-29T05:35:55.000Z
- Updated: 2026-07-29T05:35:55.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: കഥകളി മുദ്രകളിലൂടെ ഒരു രാമായണ ദൃശ്യാവിഷ്‌കാരം. പള്ളിപ്പുറം സുനിലാണ് രാമായണ മാസത്തിൽ കഥകളി മുദ്രകളാൽ ഏകശ്ലോകി രാമായണം അവതരിപ്പിച്ചത്. രാമായണ സാരാംശം ഒരു ശ്ലോകത്തിൽ ഒതുക്കി അതിനെ ഭാവം, മുദ്ര, നേത്രാഭിനയം, ആംഗികാഭിനയം എന്നിവയിലൂടെ അവതരിപ്പിക്കുന്ന ഒരു കലാസൃഷ്ടിയാണ് ഇത്. രാമായണത്തിന്റെ മുഴുവൻ കഥയെയും ഒരു ശ്ലോകത്തിൽ സംക്ഷിപ്തമാക്കുന്ന പ്രശസ്ത സംസ്കൃത കൃതിയാണ് ഏക ശ്ലോകിരാമായണം.

  
കഥകളിയിലെ മുദ്രകൾ, വെറും കൈചലനങ്ങൾ മാത്രമല്ല വികാരങ്ങളുടെയും കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും ഭാഷ കൂടിയാണ് പറയുന്നത്. ശ്രീരാമന്റെ വനവാസം മുതൽ സീതാഹരണം, ജടായുവിന്റെ വീരമരണം, സുഗ്രീവസൗഹൃദം, ബാലിവധം, സമുദ്രലംഘനം, ലങ്കാദഹനം, രാവണവധം വരെയുള്ള രാമായണത്തിന്റെ പ്രധാന സംഭവങ്ങൾ ഓരോന്നും മുദ്രകളാലും ഭാവങ്ങളായും പ്രേക്ഷകർക്ക് മുന്നിൽ അനുഭവമാക്കുകയാണ് പള്ളിപ്പുറം സുനിൽ.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000636332-7.jpg)

പരമ്പരാഗത കലയുടെ സൗന്ദര്യവും ആത്മീയതയും പുതിയ തലമുറയിലേക്ക് ലളിതമായും ആസ്വാദ്യകരമായും എത്തിക്കുക എന്നതാണ് ലക്ഷ്യം. കഥകളിയുടെ ആഴവും മഹത്വവും അനുഭവമാക്കാൻ സഹായിക്കുന്ന പള്ളിപ്പുറം സുനിലെന്ന കഥകളി കലാകാരൻ്റെ ഒരു മനോഹര ശ്രമം കൂടിയാണ് ഈ അവതരണം.