> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തങ്കമ്മ കുഞ്ഞൂട്ടിയെ ഏറ്റെടുത്ത് നിത്യസഹായകൻ ട്രസ്റ്റ്
- URL: https://www.vaikomvartha.com/kaduthuruthi-news-5/
- Published: 2026-09-03T12:53:07.000Z
- Updated: 2026-09-03T12:53:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കടുത്തുരുത്തി: കാട്ടാമ്പാക്ക് നിത്യസഹായകൻ ട്രസ്റ്റിന്റെ അമ്മവീട്ടിലേക്ക് ആർപ്പൂക്കര പഞ്ചായത്തിൽ വില്ലൂന്നി പന്നാംപറമ്പിൽ വീട്ടിൽ തങ്കമ്മ കുഞ്ഞുട്ടിയെ (93) ഏറ്റെടുത്തു. ഭർത്താവിന്റെ മരണത്തെ തുടർന്ന് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ തങ്കമ്മയെ സംരക്ഷിച്ചുകൊണ്ടിരുന്നത് മകളും ഭർത്താവുമാണ്. അവരുടെ മരണത്തെ തുടർന്ന് തങ്കമ്മയെ സംരക്ഷിക്കുവാൻ ആളില്ലാതായി. പിന്നീട് തങ്കമ്മയെ കുഞ്ഞുമക്കളായ സുജിത്തും, അഭിജിത്തും ചേർന്നാണ് സംരക്ഷിച്ചിരുന്നത്. എന്നാൽ ചെറുമക്കൾക്കു വിദ്യാഭ്യാസത്തിനും തൊഴിലിനും പോകുവാൻ സാധ്യമല്ലാത്ത അവസ്ഥ വന്നതോടെ അമ്മയെ എവിടെ ഏൽപ്പിക്കണമെന്നത് അവരെ വല്ലാതെ അലട്ടി. ആ അന്വേഷണം നിത്യസഹായകന്റെ അമ്മവീട്ടിൽ എത്തി. തുടർന്ന് മാഞ്ഞൂർ പഞ്ചായത്ത് മുൻ മെമ്പർ ബിനോയ് ഇമ്മാനുവേലും നാട്ടുകാരും ചേർന്ന് തങ്കമ്മയെക്കുറിച്ച് നിത്യസഹായകന്റെ അനിൽ ജോസഫിനെ വിവരം അറിയിച്ചു. അമ്മവീട് സെക്രട്ടറി സിന്ധുവും രക്ഷാധികാരി തോമസ് അഞ്ചമ്പിലും ചേർന്ന് തങ്കമ്മയെക്കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000690400-5.jpg)

ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ നിഷ ജെയ്സണും, മുൻ മെമ്പർ ബിനോയ് ഇമ്മാനുവേലും, സുമനസ്സുകളായ നാട്ടുകാരും ചേർന്ന് തങ്കമ്മ കുഞ്ഞൂട്ടിയെ നിത്യസഹായകനിൽ ഏൽപ്പിച്ചു.  
അമ്മവീട് സെക്രട്ടറി സിന്ധു വി.കെ, ഭാരവാഹികളായ ജയശ്രീ, ക്ലാരമ്മ, റൂബി, ട്രസ്റ്റിനു വേണ്ടി സുരേന്ദ്രൻ കെ.കെ, അർജുൻ തൈക്കൂട്ടത്തിൽ, തോമസ് അഞ്ചമ്പിൽ എന്നിവർ ചേർന്ന് ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചു.