> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കടുത്തുരുത്തിയിൽ മന്ത്രി മോൻസ് ജോസഫിന് നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം
- URL: https://www.vaikomvartha.com/kaduthuruthi-news-6/
- Published: 2026-09-28T12:33:53.000Z
- Updated: 2026-09-29T13:42:54.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

കടുത്തുരുത്തി: ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ കരിങ്കൊടി. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല, ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ടി.എസ് അപ്പു എന്നിവരാണ് വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചത്. ആപ്പാഞ്ചിറയിൽ വച്ച് ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് പ്രവർത്തകർ കരിങ്കൊടിയുമായി മന്ത്രിയുടെ വാഹനം തടഞ്ഞത്. 

പൈലറ്റ് വാഹനത്തിൽ നിന്ന് ഇറങ്ങി പോലീസ് ഇവരെ പിടിച്ച് മാറ്റിയ ശേഷമാണ് മന്ത്രി യാത്ര തുടർന്നത്. കേന്ദ്രമന്ത്രി അമിത് ഷായെ കേരളത്തിൽ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ബി.ജെ.പി, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710313-12.jpg)