> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അറസ്റ്റിൽ പ്രതിഷേധിച്ച് സി.പി.എം; ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു
- URL: https://www.vaikomvartha.com/kaduthuruthi-news-7/
- Published: 2026-10-10T16:30:43.000Z
- Updated: 2026-10-10T16:30:43.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കടുത്തുരുത്തി: ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ച് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഏജൻ്റായി ഗ്യാനേഷ് കുമാർ പ്രവർത്തിച്ചെന്ന ആരോപണത്തെതുടർന്ന് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ സമരപ്രവർത്തർക്കെതിരെയുള്ള നടപടിയിൽ മാഞ്ഞൂർ കോതനെല്ലൂർ സി.പി.എം ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു. ഇടത് നേതാക്കളെയടക്കമുള്ളവരെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം നടത്തുന്ന പ്രതിഷേധ ഭാഗമായി രണ്ട് ലോക്കൽ കമ്മിറ്റികൾ സംയുക്തമായി പന്തംകൊളുത്തി പ്രകടനവും പ്രതീകാത്മകമായി ഗ്യാനേഷ് കുമാറിന്റെ കോലവും കത്തിച്ചത്. പ്രതിഷേധ പരിപാടി കടുത്തുരുത്തി ഏരിയ കമ്മറ്റി അംഗം ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു.